31 Oct 2017

ചെറുവത്തൂർ ഉപജില്ലാ കലോത്സവം 2017 --- ട്രോഫി കമ്മറ്റിയോഗം @ 31.10.2017


ചെറുവത്തൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തോടനുബന്ധിച്ചു ട്രോഫി കമ്മറ്റിയുടെ ഒരു യോഗം 31.10.2017 ന് സ്‌കൂളിൽ വച്ചു  ചേർന്നു. യോഗത്തിൽ കൺവീനർ ഡോ.അനൂപ്.എസ്.കെ സ്വാഗതം പറഞ്ഞു.വൈസ് ചെയർമാൻ ശ്രീ ടി.സി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീ കെ.ബാലഗോപാലൻ,ശ്രീ മുഹമ്മദ് ഷെരീഫ്,   ശ്രീ ഒ.വി.സുരേഷ്,ശ്രീമതി ദീപ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.ശ്രീമതി മൈത്രി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.സിംഗിൾ,ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്കുള്ള ട്രോഫികൾ ശനിയാഴ്ച്ചയോടെ തന്നെ സ്‌കൂളിൽ എത്തിച്ച വേണ്ട ഒരുക്കങ്ങൾ നടത്താൻ തീരുമാനിച്ചു.വിവിധ ക്ലബ്ബ്കളും വായനശാലകളുമാണ് ട്രോഫികൾ സ്പോൺസർ ചെയ്യുന്നത്.