4 Nov 2017

ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഈ മാസം 7 മുതൽ 10 വരെ എളമ്പച്ചിയിലെ സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.


ചെറുവത്തൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഈ മാസം 7 മുതൽ 10 വരെ എളമ്പച്ചിയിലെ സൗത്ത് തൃക്കരിപ്പൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. 284 മത്സര ഇനങ്ങളിലായി 13 വേദികളിൽ 4500 ഓളം പ്രതിഭകൾ പങ്കെടുക്കും. 8 ന് വൈകുന്നേരം നാല് മണിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയയുടെ അധ്യക്ഷതയിൽ പി കരുണാകരൻ എം പി ഉദ്‌ഘാടനം ചെയ്യും. മേളയിൽ ഒന്നാം സ്ഥാനം കിട്ടുന്ന ഗ്രൂപ്പ് ഇനങ്ങളിൽ ഉൾപ്പടെ മുഴുവൻ കലാപ്രതിഭകൾക്കും വ്യക്തിഗത ട്രോഫികൾ സമ്മാനിക്കും. ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കും. കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ട് ആറിന് വൈകുന്നേരം ബീരിച്ചേരിയിൽ നിന്നും സാംസ്ക്കാരിക വിളംബര ജാഥ നടത്തും. ഇതിൽ നിന്നും കുട്ടികളെ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് വി പി ഫൗസിയ, വാർഡ് മെമ്പർ ടി വി വിനോദ്, ഹെഡ്മിസ്ട്രസ് രേണുക, ടി എം വി മുരളീധരൻ, പി കെ നാരായണൻ, കെ ജയേഷ് എന്നിവർ പങ്കെടുത്തു.