19 Oct 2017

2017 നവംബർ 7 മുതൽ 10 വരെ സൗത്ത് തൃക്കരിപ്പൂരിൽ നടക്കുന്ന ചെറുവത്തൂർ ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.



സൗത്ത് തൃക്കരിപ്പൂർ ഹയർ സെക്കന്ററി സ്കൂൾ ആതിഥ്യമരുളുന്ന ചെറുവത്തൂർ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എ ഇ ഒ ടി.എം.സദാനന്ദൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു. വർക്കിംഗ് ചെയർമാൻ കെ.വി.ശശിധരൻ അധ്യക്ഷനായിരുന്നു. തൃക്കരിപ്പൂർ  ടി.സി.എൻ ചാനലിലെ വിഷ്വൽ എഡിറ്റർ സോനു നാരായണനാണ് കലോത്സവ ലോഗോയുടെ രൂപകല്പന നിർവ്വഹിച്ചത്.